അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽ നിന്ന് പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് എസ്എസ്എൽസിയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിക്ക് ആദരവുമായി കായിക്കര നന്മ പ്രവാസി കൂട്ടായ്മ. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി മികച്ച വിജയം സ്വന്തമാക്കിയ അരുൺകുമാറിനെയാണ് പ്രവാസി കൂട്ടായ്മ സമ്മാനം നൽകി ആദരിച്ചത്.
അഞ്ചുതെങ്ങ് നെടുങ്ങണ്ട കൊച്ചുവീട്ടിൽ സുരേഷ്- സിന്ധു ദമ്പതികളുടെ മകൻ അരുൺകുമാറാണ് പ്രാരാബ്ധങ്ങൾക്ക് നടുവിലും മികച്ച വിജയം സ്വന്തമാക്കി നാടിന് മാതൃകയായത്. അരുൺകുമാർ കടയ്ക്കാവൂർ എസ്എസ്പിബിഎച്ച്എസ്സിലെ വിദ്യാർത്ഥിയാണ്.
നന്മ പ്രവാസി കൂട്ടായിമയുടെ നേതൃത്വത്തിൽ സ്മാർട്ട് ഫോണും കൂടാതെ നാല് മാസ സൗജന്യ നെറ്റ് റീചാർച്ചജും സമ്മാനമായ് നൽകി.ആദരിക്കൽ ചടങ്ങിൽ നന്മ കൂട്ടായ്മ അംഗങ്ങളളായ ഒ ചന്ദ്രൻ, സുഭാഷ്, രാജീവ്, ബാബു, സനിൽ, സുധീഷ എന്നിവർ പങ്കെടുത്തു.അരുൺ കുമാറിന്റെ തുടർ പഠനത്തിനായി കൂട്ടായ്മയുടെ നേതൃത്വത്തിൽ തുടർന്നും സഹായങ്ങൾ ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.