ചിറയിൻകീഴ് : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പി സി ജയശ്രീ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി മണികണ്ഠൻ നിർദേശിക്കുകയും കടയ്ക്കാവൂർ നിന്നുള്ള ശ്രീകല മെമ്പർ പിന്താങ്ങുകയും ചെയ്തു. മുൻ മുദാക്കൽ ഗ്രാമ പഞ്ചായത്ത് അംഗവും നിലവിലെ വാളക്കാട് ഡിവിഷൻ മെമ്പറുമാണ് പി സി ജയശ്രീ. ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത് . ഇലക്ഷൻ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ഫിറോസ് ലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി സി ജയശ്രീയെ പ്രസിഡന്റ് സ്ഥാനത്തേക്ക് ആനയിച്ചു.
ഇന്ന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഒ.എസ് അംബിക എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഎസ് അംബിക പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണർ ബീന.പി.ആനന്ദായിരുന്നു വരണാധികാരി