ആറ്റിങ്ങൽ : ചാന്നാങ്കര സലിം എഴുതി അനിൽ ആറ്റിങ്ങൽ സംവിധാനം ചെയ്യുന്ന വിവാഹം(ദം)എന്ന ടെലിഫിലിമിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ ആറ്റിങ്ങൽ എംഎൽഎ ഒ. എസ് അംബികയും ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരിയും പങ്കെടുത്തു. സ്ത്രീധന ഗാർഹിക പീഡനങ്ങൾക്കെതിരെയുള്ള ശക്തമായ ബോധവത്കരണ സന്ദേശം നൽകുന്ന ടെലിഫിലിം തികച്ചും വ്യത്യസ്തമായ ഒരു കോണിലൂടെയാണ് അവതരിപ്പിക്കുന്നത്. ചേട്ടായീസ് മീഡിയയാണ് ടെലിഫിലിം റിലീസ് ചെയ്യുന്നത്.