മാണിക്കൽ മണ്ഡലം കോൺഗ്രസ്,യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ പ്രതിഭാ സംഗമവും അവാർഡ് ദാനവും അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.വെമ്പായം പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.മുൻ ഡെപ്യട്ടി സ്പീക്കർ പാലോട് രവി അവാർഡ് ദാനവും മുഖ്യപ്രഭാഷണവും നടത്തി.അഡ്വ.വെമ്പായം അനിൽകുമാർ,അഡ്വ.തേക്കട അനിൽകുമാർ, ശ്രീലത,ഇർഷാദ് എന്നിവർ സംസാരിച്ചു