Search
Close this search box.

ആറ്റിങ്ങൽ നഗരം ‘സി’ കാറ്റഗറിയിൽ തന്നെ 

eiZGQ0Z12994

 

ആറ്റിങ്ങൽ: നഗരത്തിൽ ഈ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.48 ശതമാനമാണ്. പട്ടണം ‘സി’ കാറ്റഗറിയിൽ തന്നെ തുടരും. അതിനാൽ നിലവിലെ നീയന്ത്രണങ്ങളും ഇളവുകളും തന്നെ ഒരാഴ്ച കൂടി തുടരും. തുടർച്ചയായ അഞ്ചാമത്തെ ആഴ്ചയാണ് നഗരം സി കാറ്റഗറിയിൽ ഉൾപ്പെടുന്നത്. എന്നാൽ ശതമാന നിരക്ക് ക്രമേണ കുറയുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിൽ 14.79 ശതമാനത്തിൽ എത്തി നിന്ന റ്റി.പി.ആർ നിരക്ക് ഈ ആഴ്ചയിൽ 11.48 ശതമാനമായി കുറക്കാൻ സാധിച്ചു. സർക്കാർ നിർദേശപ്രകാരം 0 മുതൽ 5 ശതമാനം വരെയുള്ള തദ്ദേശഭരണ സ്ഥാപനങ്ങൾ എ കാറ്റഗറിയിലും, 5 മുതൽ 10 ശതമാനം വരെയുള്ളവ ബി കാറ്റഗറിയിലും, 10 മുതൽ 15 ശതമാനം വരെയുള്ളവ സി കാറ്റഗറിയിലും, 15 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങൾ ഡി കാറ്റഗറിയിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതു ജനങ്ങളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ നഗരഭരണകൂടം വിട്ടുവീഴ്ച കൂടാതെ നടപ്പിലാക്കിയ പ്രതിരോധ പ്രവർത്തനങ്ങളാണ് റ്റി.പി.ആർ നിരക്ക് കുത്തനെ കുറക്കാൻ സാധിച്ചത്. കഴിഞ്ഞ ആഴ്ചവരെ രോഗികളുടെ എണ്ണം കൂടുന്നതോടൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടിയിരുന്നു. എന്നാൽ വ്യാപകമായി നടപ്പിലാക്കിയ സെന്റിനിയൽ സർവ്വെയുടെ ഫലമായി രോഗവ്യാപന തോത് കൂടിയ സാഹചര്യത്തിലും റ്റി.പി.ആർ നിരക്ക് കുറക്കാൻ സാധിച്ചു. ഇനി വരുന്ന ആഴ്ച വളരെ നിർണായകമാണ്. അതിനാൽ നഗരസഭ സംഘടിപ്പിക്കുന്ന പരിശോധനാ ക്യാമ്പുകളിൽ പൊതുജനങ്ങളും വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരും പരമാവധി സഹകരിച്ച് സ്വയ സുരക്ഷ ഉറപ്പ് വരുത്തുന്നതോടൊപ്പം പട്ടണത്തെയും സംരക്ഷിക്കാൻ ശ്രമിക്കണമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!