കാട്ടാക്കട: കെഎസ്ആർടിസി ഡിപ്പോയിയിൽ കുറവുളള 2 ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളും 4 ഓര്‍ഡിനറി ബസ്സുകളും ഡിസ്ട്രിക്ട് കോമൺപൂളിൽ നിന്നും അനുവദിക്കാൻ നടപടിയായതായി ഐ ബി സതീഷ് എംഎൽഎയുടെ സബ്‌മിഷന് മറുപടി ലഭിച്ചു. ബസ് ഇല്ലാത്തതിനാൽ സർവീസ് മുടങ്ങുന്ന സാഹചര്യം ഒഴിവാക്കിയിട്ടുള്ളതായും നിലവിലുള്ള സർവീസുകൾ കാര്യക്ഷമമാക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി സബ്മിഷന് മറുപടി പറഞ്ഞു. ഡിപ്പോയ്‌ക്ക് അനുവദിച്ച ഷെഡ്യൂൾ പ്രകാരം 31 ഓർഡിനറി സർവീസുകളും 12 ഫാസ്റ്റ് പാസഞ്ചര്‍ ബസും 3 സൂപ്പര്‍ഫാസ്റ്റ് ബസുകളുമാണ് ആവശ്യമുള്ളത്. 27 ഓര്‍ഡിനറികളും 10 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും 3 സൂപ്പര്‍ഫാസ്റ്റുകളുമാണ് നിലവിലുള്ളത്.