Search
Close this search box.

ഗാനരചനയ്ക്കുള്ള അവാർഡ് മന്ത്രി സജിചെറിയാൻ രാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിച്ചു.

eiISD4Z31212

 

സംസ്ഥാനസാംസ്ക്കാരിക
വകുപ്പിന്റെ ആഭിമുഖ്യത്തിൽ
ഗാന്ധിഭവൻസംഘടിപ്പിച്ച സംസ്ഥാന നാടകോൽസവത്തിൽ മികച്ച നാടകഗാനരചക്കുള്ള അവാർഡ് സാംസ്ക്കാരിക മന്ത്രി സജിചെറിയാൻ ഗാനരചയിതാവ് രാധാകൃഷ്ണൻകുന്നുംപുറത്തിനു സമ്മാനിച്ചു. കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ മാർച്ചിൽ നടന്ന നാടകോത്സവത്തിൽ തിരഞ്ഞെടുക്കപ്പെട്ട എട്ട് നാടകങ്ങളാണ് മൽസരത്തിൽ പങ്കെടുത്തത്.കൊല്ലം അനശ്വരയുടെ സുപ്രീംകോർട്ട് എന്ന നാടകത്തിലെ ഗാനരചനക്കാണ് രാധാകൃഷ്ണൻ കുന്നുംപുറത്തിന് അവാർഡ് ലഭിച്ചത്.മികച്ച നാടകത്തിന് അരലക്ഷം രൂപയും ഫലകവുമാണ് സമ്മാനം.മൽസരവിജയികൾക്കെല്ലാം മന്ത്രി ക്യാഷ് അവാർഡും ഫലകവും നൽകി.
പത്തനാപുരം ഗാന്ധിഭവൻ ഓഡിറ്റോറിയത്തിൽ നടന്നചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായിരുന്നു. ഗാന്ധിഭവൻ സെക്രട്ടറി ഡോക്ടർ പുനലൂർ സോമരാജൻ സ്വാഗതം പറഞ്ഞു .ചലച്ചിത്ര നടന്മാരായ ടി.പി.മാധവൻ, പ്രേംകുമാർ, ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂർ, ആർട്ടിസ്റ്റ് സുജാതൻ, നാടകസംവിധായകരായ പയ്യന്നൂർമുരളി, രാജീവൻ മമ്മിളി സിനിമാനിരൂപകൻ ശാന്തിവിള ദിനേശ്, നാടകകൃത്തുക്കളായ ഹേമന്ത്കുമാർ, സി.ആർ.മനോജ് തുടങ്ങിയവർ പങ്കെടുത്തു. ഗാന്ധിഭവൻ കലാസാംസ്ക്കാരിക കേന്ദ്രം ചെയർമാൻ കെ.പി.എ.സി.ലീലാകൃഷ്ണൻ
നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!