Search
Close this search box.

കടയ്ക്കാവൂർ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ കൈമാറി.

eiDIALR29547

 

കടയ്ക്കാവൂർ : ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റി ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി സ്വരൂപിച്ച മൊബൈൽ ഫോണുകൾ കൈമാറി. ഇന്ന് ഉച്ചക്ക് 12 മണിക്ക് മേലാറ്റിങ്ങൽ പാലാംകോണം ആശാരി വിളവീട്ടിൽ കൂലിപ്പണിക്കാരായ പ്രസാദ് – ജയ ദമ്പതികളുടെ മകൻ നിതിന് മൊബൈൽ കൈമാറി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.എസ് അനൂപ് ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.
നിർധനരും മിടുക്കരുമായ ഒട്ടേറെ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകാനുള്ള മണ്ഡലം കമ്മിറ്റിയുടെ തീരുമാനം മാതൃകാപരമാണന്ന് അനൂപ് പറഞ്ഞു. കടയ്ക്കാവൂർ പഞ്ചായത്തിലെ ഒട്ടേറെ കുട്ടികൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കേണ്ടതുണ്ട്. അവരെ പഠനത്തിലേക്ക് കൈപിടിച്ചുയർത്തുവാൻ പാർട്ടി എടുത്ത തീരുമാനം ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.സി.സി സെക്രട്ടറി എം.ജെ.ആനന്ദ് അദ്ധ്യക്ഷനായിരുന്നു. മണ്ഡലം പ്രസിഡന്റ്‌ അഡ്വ. റസൂൽ ഷാൻ സ്വാഗതം ആശംസിച്ചു. കോൺഗ്രസ്സ് നേതാക്കളായ അശോകൻ, എം.ഐ.ഫസിലുദീൻ, ദീപ ആശ , സുജാത, ബിന്ദു(തങ്കച്ചി ) തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!