വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

ei6CIEF22083

 

മാറനല്ലൂർ: ഐ.ടി.ഐ. വിദ്യാർഥിയെ ഇൻസ്ട്രക്ടർ ഭക്ഷണത്തിൽ ലഹരിപദാർഥം ചേർത്തുനൽകി മയക്കിയശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. നാലാഞ്ചിറ ജയ് മതാ ഐ.ടി.ഐ. ഇലക്ട്രിക്കൽ ഇൻസ്ട്രക്ടർ മാറനല്ലൂർ, മണ്ണടിക്കോണം വിജയാഭവനിൽ ഷൈനി(40)നെയാണ് മാറനല്ലൂർ പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ ജ്യേഷ്ഠന്റെ കോട്ടമുകളിൽ ഉള്ള വീട്ടിൽ പ്രാക്ടിക്കൽ ക്ലാസിനെന്നു പറഞ്ഞ്‌ വിദ്യാർഥിയെ വിളിച്ചുവരുത്തിയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. മാറനല്ലൂർ സബ് ഇൻസ്പെക്ടർ വി.അനിൽ കുമാർ, പ്രമോദ്, മോഹനൻ, എ.എസ്.ഐ.മാരായ അശോകൻ, സുനിൽകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റുചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!