കിളിമാനൂര്‍: അനാസ്‌ഥയുടേയും, അനാത്വത്തിന്റേയും പ്രതീകമായി കേശവപുരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍. ആര്‍ദ്രം പദ്ധതിയിലൂടേയും, എന്‍.ആര്‍.എച്ച്.എം പദ്ധതിയിലൂടേയും കേരളം ഇന്ത്യക്ക് മാത്യകയാകുമ്പോള്‍ കേശവപുരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ വികസനത്തി നായികേഴുന്നു. ഇരുപത് വര്‍ഷം മുന്‍പ് പ്രസവം ഉള്‍പ്പെടെ വിദഗ്‌ദ്ധ ചികില്‍സ പാവപ്പെട്ട രോഗികള്‍ക്ക് നല്‍കിയിരുന്ന ഈ ആശുപത്രിയെ ഇന്ന് അധികൃതര്‍ കൈവിട്ട മട്ടാണ്.
ഇന്ന് ഒരു രോഗിയേ പോലും അഡ്‌മിറ്റ് ചെയ്യാത്ത കേന്ദ്രമായി ആശുപത്രി അധപതിച്ചിരിക്കുന്നു. സ്വകാര്യ പ്രാക്‌ടീസില്‍ മാത്രം വ്യാപൃതരാകുന്ന ഡോക്‌ടര്‍മാര്‍ …. സ്വകാര്യ ആശുപത്രിക്കാരെ സംരക്ഷിക്കുവാന്‍ അവശരായി വരുന്ന രോഗികളെ ഇവിടെ അഡ്‌മിറ്റ് ചെയ്യാതെ സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞയ്‌ക്കുന്ന സ്‌ഥിതിയാണ്. അന്‍പതില്‍പരം രോഗികള്‍ കിടക്കുവാന്‍ സൗകര്യമുള്ള വാര്‍ഡുകള്‍ ഇന്ന് ഒഴിഞ്ഞ് കിടക്കുന്നു.
വാര്‍ഡിലെ ലൈറ്റ്, ഫാന്‍ എന്നിവ പലതും പ്രവര്‍ത്തനമില്ല. പണിതീരാത്ത കെട്ടിടങ്ങള്‍, രോഗികള്‍ ഒഴിഞ്ഞ വാര്‍ഡുകള്‍, അടച്ചു പൂട്ടിയ എക്‌സ്റേയൂണിറ്റ്.
അങ്ങനെ അനാസ്‌ഥയുടെ പ്രതീകമായി മാറി ഈ ധര്‍മ്മസ്‌ഥാപനം, എച്ച്.എം സിയും യഥാസമയം വിളിക്കാറില്ല. ഗൈനക്കോളജി, ഓര്‍ത്തോ, പീഡിയാട്രിഷ്യന്‍, ഫിഷ്യന്‍ തുടങ്ങിയ വിഭാഗം ഡോക്‌ടര്‍മാരെ നിയമിച്ച് ഈ കേന്ദ്രം പ്രവര്‍ത്തനക്ഷമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.