പോത്തൻകോട്ട് തുണിക്കടയിൽ മോഷണം

eiJ0WHC49954

 

പോത്തൻകോട്: പട്ടാപ്പകൽ പോത്തൻകോട്ട് തുണിക്കടയിൽ മോഷണം. മോഷ്ടാക്കൾ സിസിടിവി യിൽ കുടുങ്ങി.ഇന്നലെ ഉച്ചയ്ക്കാണ് പോത്തൻകോട് വെഞ്ഞാറമൂട് റോഡിലെ തുണിക്കടയിൽ ബൈക്കിലെത്തിയ രണ്ടു പേർ മോഷണം നടത്തിയത്. ഹെൽമറ്റ് ധരിച്ച് കടയിലെത്തിയ ഇവർ സെയിൽസ്മാനെ കബളിപ്പിച്ച് നിരവധി വാച്ചുകളും കണ്ണടകളും, ഷർട്ടുകളും കവർന്നു. ഇവർ കടയിലേക്ക് കയറുമ്പോൾ തന്നെ വാച്ചുകൾ എടുക്കുന്നത് സിസിടിവിയിൽ കാണാം. ഷർട്ടുകൾ നോക്കാൻ ഒരാൾ നിൽക്കുമ്പോൾ രണ്ടാമനാണ് മോഷണം നടത്തിയത്. രാത്രി സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് കടയുടമയ്ക്ക് മോഷണം നടന്നതായി മനസ്സിലായത്. തുടർന്ന് സി സി ടി.വി പരിശോധിക്കുകയായിരുന്നു. ഇതിൽ ഒരാളുടെ മുഖം വ്യക്തമാണ്. പോത്തൻകോട് പോലീസിൽ പരാതി നൽകിയിരിക്കുകയാണ് വ്യാപാരി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!