മണമ്പൂർ : അഡ്വ എം.പി ശശിധരൻ നായർ മണമ്പൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ആയി ചുമതലയേറ്റു. പ്രമുഖ അഭിഷകനും സിപിഐ (എം) മണമ്പൂർ എൽ.സി അംഗവുമാണ്. മുൻപ് ബാങ്ക് പ്രസിഡന്റ് ആയിരുന്ന എ. നഹാസിനെ പഞ്ചായത്ത് പ്രസിഡൻ്റ് ആയി തെരഞ്ഞെടുത്ത സാഹചര്യത്തിൽ ബാങ്ക് പ്രസിഡൻ്റ് സ്ഥാനം അദ്ദേഹം രാജിവെച്ചു. തുടർന്നാണ് പുതിയ തെരെഞ്ഞെടുപ്പു നടന്നത്.