Search
Close this search box.

മലയിൻകീഴിൽ ഫർണിച്ചർ വർക്ക് ഷോപ്പിൽ തീപിടിച്ചു

ei5DF6J70958

 

മലയിൻകീഴ്: മലയിൻകീഴിൽ ഫർണിച്ചർ വർക്ക് ഷോപ്പിൽ തീപിടിച്ചു. മലയിൻകീഴ്, അന്തിയൂർക്കോണം കീഴന്തിയൂർ ശശി ഭവനിൽ ജി. ശശികുമാറിന്റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ വർക്ക് ഷോപ്പിലാണ്
തീപിടിച്ചത്. ഫർണീച്ചർ ഉൾപ്പെടെ 30 ലക്ഷം രൂപയുടെ തടികൾ നശിച്ചു. കാട്ടാക്കട നിന്നെത്തിയ ഫയർഫോഴ്സാണ് തീ കെടുത്തിയത്. ടെലഫോൺ ഡിപ്പാർട്ട്മെന്റിൽനിന്ന് വിരമിച്ചയാളാണ് ശശികുമാർ.
സാമൂഹ്യവിരുദ്ധർ തീയിട്ടാതാകാമെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അഞ്ച് അലമാര, മൂന്ന് ദിവാൻകോട്ട്, ഒരു കട്ടിൽ എന്നിവയും കത്തിനശിച്ചു. വർക്ക് ഷോപ്പിന്റെ ഷീറ്റിട്ട മേൽക്കൂരയും ചുമരും തീപിടിത്തത്തിൽ തകർന്നിട്ടുണ്ട്. പൊലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!