Search
Close this search box.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ പോത്തൻകോട് പോലീസ് പിടികൂടി

eiVO6ZU4987

 

പോത്തൻകോട് : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ പോത്തൻകോട് പോലീസ് പിടികൂടി. വെയിലൂർ, കുറക്കട ആലപ്പുറം കുന്നിൽ ആശാ ഭവനിൽ ആലിലക്കണ്ണൻ എന്ന് വിളിക്കുന്ന അനീഷ് (32) ആണ് അറസ്റ്റിലായത് .

2020ൽ വേങ്ങോട് വച്ച് മധ്യവയസ്കനെ വെട്ടുകത്തി കൊണ്ട് വെട്ടുകയും, 3 വരി പല്ലുകൾ അടിച്ച് പൊഴിക്കുകയും ചെയ്ത 3 അംഗ സംഘത്തിലെ പ്രധാന പ്രതിയാണ് അനീഷ്. 2008ൽ വഴിയാത്രക്കാരിയുടെ മാല പിടിച്ചു പറിച്ച കേസിൽ വാറണ്ടും നിലവിലുണ്ട്. ചിറയിൻകീഴ് , ആറ്റിങ്ങൽ എന്നിവിടങ്ങളിൽ മോഷണം പിടിച്ച് പറി കേസുകളിൽ പ്രതിയാണ്.

പോത്തൻകോട് എസ്.എച്ച്.ഒ ശ്യാം , എസ്.ഐ വിനോദ് വിക്രമാദിത്യൻ, ജയചന്ദ്രൻ , സി.പി.ഒമാരയ ഉണ്ണികൃഷ്ണൻ , അപ്പു എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത് . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!