വീണ്ടും ‘ശ്രീലക’ത്തിന്റെ കാരുണ്യ യാത്ര

ei5Q5BN25554

‘ശ്രീലകം’ ബസ്‌ വീണ്ടും ഒരു കാരുണ്യ യാത്ര നടത്തുന്നു. ഇത്തവണത്തെ യാത്ര സഹപ്രവര്‍ത്തകന് വേണ്ടി.മുപ്പതു വര്‍ഷമായി RKV ബസിലെ കണ്ടക്ടറായി ജോലിനോക്കിയിരുന്ന മടവൂര്‍ സ്വദേശി രാജേന്ദ്രനു വേണ്ടിയാണ് ‘ശ്രീലകം’ മേയ് മാസം രണ്ടാം തീയതി കാരുണ്യ യാത്ര നടത്തുന്നത്.

ഒരു അപകടത്തെതുടര്‍ന്നു കിടപ്പിലാണ് രാജേന്ദ്രന്‍. മെയ്‌ 2 ന് ലഭിക്കുന്ന കളക്ഷന്‍ മുഴുവന്‍ ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി നല്‍കാനാണ് ബസുടമ ദര്‍ഭക്കാട് സ്വദേശി ജയച്ചന്ദ്ര ബാബുവിന്റെയും, ബസ് ജീവനക്കാരുടെയും തീരുമാനം.
മുൻപും നിരവധിപേരുടെ ചികിത്സാസഹായത്തിനായി ‘ശ്രീലകം’ കാരുണ്യ യാത്ര നടത്തിയിട്ടുണ്ട്. യാത്രക്കാരുടെ വിഹിതവും, ജീവനക്കാരുടെ ശമ്പളവും എല്ലാം ചേര്‍ന്നുള്ള തുക അര്‍ഹരായവര്‍ക്ക് എത്തിക്കുകയാണ് പതിവ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!