ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു

പാങ്ങോട്: ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു. ഭരതന്നൂർ പുളിക്കരകുന്ന് വട്ടവിള വീട്ടിൽ സുദർശനന്റെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. അയൽവാസിയുടെ പുരയിടത്തിൽ നിന്ന റബർ മരമാണ് കടപുഴകിയത്. അപകടത്തിൽ ഷീറ്റിട്ട വീടിന്റെ മേൽക്കൂര, കുളിമുറി എന്നിവ പൂർണമായും തകർന്നു. വർഷങ്ങൾക്ക് മുമ്പ് ഭവന പദ്ധതി പ്രകാരം പഞ്ചായത്തിൽ നിന്നു ലഭിച്ച വീടായിരുന്നു ഇത്. അപകടം നടക്കുമ്പോൾ വീടിനുള്ളിൽ ആളുണ്ടായിരുന്നെങ്കിലും ശബ്ദംകേട്ട് ഇവർ പുറത്തേക്ക് ഓടുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!