മാറനല്ലൂർ പഞ്ചായത്തിൽ സിന്തറ്റിക് സ്റ്റേഡിയം ഉദ്‌ഘാടനം ചെയ്തു. കണ്ടല സ്റ്റേഡിയത്തിൽ ഐ ബി സതീഷ് എംഎൽഎയുടെ ഫണ്ടിൽനിന്ന് 33 ലക്ഷം രൂപ ഉപയോഗിച്ചാണ് ഫ്ലഡ് ലിറ്റ് സംവിധാനത്തോടെ സിന്തറ്റിക് വോളിബോൾ, ഷട്ടിൽ കോർട്ടുകൾ സ്ഥാപിച്ചത്.
എംഎൽഎ ഉദ്‌ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ സുരേഷ് കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ ശാന്താ പ്രഭാകരൻ, പഞ്ചായത്ത് അംഗം ബാബു സജയൻ, വീനസ് വേണു, രാജേഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗം ശോഭനാ ചന്ദ്രൻ സ്വാഗതം പറഞ്ഞു.
മികച്ച വിജയം നേടിയ കായിക താരങ്ങളെയും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു.