വിദ്യാർത്ഥി സമൂഹമാണ് പുതിയ ചിന്തകളിലൂടെ കാലത്തെ മുന്നോട്ടു നയിച്ചതെന്ന് കവി രാധാകൃഷണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. എ.ഐ.എസ്.എഫിന്റെ എൺപത്തിയാറാം സ്ഥാപകദിനാചരണത്തോടനുബന്ധിച്ച് നൽകിയ സ്നേഹാദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന അധ്യായമാണ് ഇന്ത്യൻ വിദ്യാർത്ഥികളുടേത്. ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ ധീരമായി പോരാടിയ വിദ്യാർത്ഥികൾ ലോകത്തിന്റെ ശ്രദ്ധ നേടി. 86 വർഷം പിന്നിടുന്ന എ .എ.എസ്.എഫിന്റെ ചരിത്രം ഇന്ത്യൻ വിദ്യാർത്ഥികളുടെ ചരിത്രം കൂടിയാണെന്നദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് അതുൽരാജ് പൊന്നാടയണിയിച്ചു.സി.പി.ഐ ലോക്കൽ സെക്രട്ടറി എ.അൻവർഷാ പുസ്തകങ്ങൾ സമ്മാനിച്ചു. എ.ഐ.എസ്. എഫ്മണ്ഡലം സെക്രട്ടറി അമജേഷ് അധ്യക്ഷനായി.മേഖലാ കമ്മിറ്റി അംഗം അഫ്സൽ നന്ദി പറഞ്ഞു.