വർക്കല: വർക്കലയിലെ വിവിധ മേഖലകളിൽ 500 രൂപയുടെ കള്ളനോട്ടുകൾ പ്രചരിക്കുന്നതായി പരാതി. ഓണവിപണിയിൽ എളുപ്പത്തിൽ മാറിയെടുക്കാനുദ്ദേശിച്ചാണ് വ്യാജനോട്ടുകൾ ഇറങ്ങിയിട്ടുള്ളതെന്നാണ് സംശയം. വ്യാജനോട്ടുകളിൽ RESURVEBANK OF INDIA എന്നാണ് രേഖപ്പെടുത്തിയിട്ടുളളത്. S കഴിഞ്ഞ് E ക്കു പകരം U എന്നാണ് ഇവയിൽ ഉപയോഗിച്ചിട്ടുള്ളത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കച്ചവട സ്ഥാപനങ്ങളിലുള്ളവർ തിരക്കൊഴിവാക്കാനുള്ള വ്യഗ്രതയ്ക്കിടെ ഇക്കാര്യം പെട്ടെന്ന് ശ്രദ്ധിക്കില്ല. സ്‌പെല്ലിംഗിലെ ചെറിയ വ്യത്യാസമൊഴിച്ചാൽ മറ്റെല്ലാ കാര്യത്തിലും ഒറിജിനലിനെ വെല്ലുന്ന സാങ്കേതിക തികവോടെയാണ് വ്യാജ നോട്ടിന്റെ വരവ്.