കിളിമാനൂർ : ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചുള്ള പരിശോധനയിൽ ചാരായം വാറ്റാനായി പാകപ്പെടുത്തിയ 70 ലിറ്റർ കോട പിടികൂടി. പേടികുളം പ്ലാവോട് ഭാഗത്ത് കോട സൂക്ഷിച്ചിരിക്കുന്നുവെന്ന രഹസൃ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് കോട പിടികൂടിയത്. അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കിളിമാനൂർ റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. സാജുവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ മോനി രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്, ആദർശ്, സജിത്, വനിത സിവിൽ എക്സൈസ് ഓഫീസർ അജിതകുമാരി എന്നിവർ പങ്കെടുത്തു.