Search
Close this search box.

കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത ബാലികയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ

eiW2M5541372

 

കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത ബാലികയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ.ആരൂർ, പ്ലാവിള പുത്തൻ വീട്ടിൽ സുരേന്ദ്രൻ (67 ) ആണ് അറസ്റ്റിലായത്.

കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലത്താണ് കേസ്സിനാസ്പദമായ സംഭവം. കുട്ടിയെ വീട്ടിൽ ഒറ്റയ്ക്കാക്കി കൊവിഡ് വാക്സിൻ എടുക്കാനായി മാതാപിതാക്കൾ പുറത്ത് പോയ സമയം വീട്ടിൽ അതിക്രമിച്ചു കയറിയ വയോധികനായ പ്രതി പെൺകുട്ടിയ ഉപ്രദവിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ഡി.എസ് സുനീഷ് ബാബുവിന്റെ നിർദ്ദേശാനുസരണം കിളിമാനൂർ ഇൻസ്പെക്ടർ എസ്എച്ച്ഒ എസ്.സനൂജ്, എസ്ഐമാരായ സവാദ് ഖാൻ , സത്യദാസ് , എ. എസ്. ഐ ഷജീം , സിപിഒമാരായ മഹേഷ് , ശ്രീരാജ് , സജ്ന, രേഖ ആർ നാഥ് , എന്നിവരടങ്ങിയ പോലീസ് സംഘം സംഭവ സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!