അവനവഞ്ചേരി : ഡോ: ആർ ബാബുവിൻ്റെ ‘ട്രാവൽ – 7’ യാത്രാവിവിവരണ ഗ്രന്ഥം പ്രശസ്ത കവി മുരുകൻ കാട്ടാക്കടയിൽ നിന്നും ആറ്റിങ്ങൽ മുൻ എംഎൽഎ അഡ്വ ബി സത്യൻ ഏറ്റുവാങ്ങി. അവനവഞ്ചേരി മുരളി സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് റ്റി എൻ പ്രഭൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി രാജഗോപാലൻ പോറ്റി സ്വാഗതമാശംസിച്ചു. മുനിസിപ്പൽ ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി, മുൻ ചെയർമാൻ എം .പ്രദീപ്, നാടക സംവിധായാകൻ വക്കം ഷക്കീർ, വിജയൻ പാലാഴി, കൗൺസിലർ രവികുമാർ ഗ്രന്ഥകർത്താവ് ഡോ: ആർ ബാബു എന്നിവർ സംസാരിച്ചു,