തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാചരണം നടന്നു. മണ്ഡലത്തിൽ പ്രധാന കേന്ദ്രങ്ങളിൽ പതാക ഉയർത്തി ദേശീയോദ്ഗ്രഥന ചെയ്തു. തുടർന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മണ്ഡലത്തിലെ കുട്ടികളെ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് ചങ്ങാട്, എസ്എം മുസ്തഫ, എംകെ ജ്യോതി, മണിലാൽ. എസ് , ഇന്ദിര സുദർശനൻ, നിസ്സാം തോട്ടയ്ക്കാട്, മജീദ് ഈരണി, കെ ഹരിലാൽ തുടങ്ങിയവർ വിവിധ ഇടങ്ങളിൽ നേതൃത്വം നൽകി..