മലബാർ ആക്ടേഴ്സ് ആൻറ് ക്രൂ ഫ്രെയിം (MAAC FRAME) സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ജനിതകത്തിന് ഇരട്ട അംഗീകാരം.
മികച്ച സഹനടിയ്ക്ക് സുജ പീലിയ്ക്കും മികച്ച പശ്ചാത്തല സംഗീതത്തിന് മെഹറാജ് ഖാലിദിനുമാണ് പുരസ്കാരം ലഭിച്ചത്. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയ്ക്ക് വേണ്ടി ഗ്രാസ്ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച ജനിതകം ഇതിനോടകം തന്നെ മൂന്നു ഷോർട്ട്ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്കാരം നേടിക്കഴിഞ്ഞിട്ടുണ്ട്. അനന്തപുരി ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും സോളോലേഡി ഇൻറർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും മികച്ച പരിസ്ഥിതി പ്രമേയ ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരവും തിലകൻ സ്മാരക സാഹിതി ഇൻറർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ എഡിറ്റിംഗിന് ശ്രീഹരി ആറ്റിങ്ങലിനും പുരസ്കാരം ലഭിച്ചിട്ടുണ്ട്. ജനിതകം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് അധ്യാപകൻ കൂടിയായ സുനിൽ കൊടുഴന്നൂർ ആണ്.
ജനിതകം കാണാത്തവർക്കായി.