Search
Close this search box.

വർക്കല ബ്ലോക്ക് പ്രസിഡന്റിന്റെ ഇടപെടലിൽ ഭിന്നശേഷി വിദ്യാർഥിനി അൽസുബ്ഹാനയ്ക്ക് ഇനി തടസ്സമില്ലാതെ കേൾക്കാം..

eiPBDE95807

 

ഞെക്കാട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയും ഭിന്നശേഷിക്കാരിയുമായ അൽ സുബ്ഹാനക്ക് കോക്ലിയർ ഇമ്പ്ലാന്റ്ലൂടെ തകരാറിലായ ബി. റ്റി കൺട്രോളർ എന്ന ഉപകരണത്തിന് പകരം പുതിയ ഉപകരണം സാമൂഹികനീതി വകുപ്പിൽ നിന്ന് കുട്ടിക്ക് ലഭ്യമാക്കാൻ സഹായിച്ചത് വർക്കല ബ്ലോക്ക് പ്രസിഡന്റ്‌ അഡ്വക്കേറ്റ് സ്മിത സുന്ദരേശന്റെ കൃത്യമായ ഇടപെടൽ.

ജൂൺ മാസം മുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ കുട്ടിയുടെ കോക്ലിയർ ഇമ്പ്ലാന്റ് ഉപകരണത്തിനുണ്ടായ തകരാറുമൂലം കുട്ടിക്ക് കേൾക്കുന്നതിനോ പഠിക്കുന്നതിനോ കഴിയാത്ത അവസ്ഥ ആയിരുന്നു. രക്ഷിതാക്കൾ ഈ കാര്യം സ്കൂൾ അധികൃതരെയും സ്പെഷ്യൽ എഡ്യൂക്കേറ്ററെയും അറിയിക്കുകയുണ്ടായി. സ്കൂളിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയ ഗ്രീസ. എം. എസ് ഈ വിവരം വർക്കല ബ്ലോക്ക് പ്രസിഡന്റ്‌ അഡ്വക്കേറ്റ് സ്മിതാ സുന്ദരേശന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. സ്മിത സുന്ദരേശൻ കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കുകയും അതിൽ വേണ്ട ഇടപെടലുകൾ നടത്തുകയും വിവരം ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായ പ്രൊഫസ്സർ ആർ. ബിന്ദുവിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു . മന്ത്രിയുടെ സമയോചിതമായ ഇടപെടലിലൂടെ അരലക്ഷത്തിലധികം വിലവരുന്ന ഉപകരണം കുട്ടിക്ക് ലഭ്യമായി. ഇത്രയും വലിയ ഒരു തുക കുട്ടിയുടെ രക്ഷിതാക്കൾക്ക് സമാഹരിക്കാൻ കഴിയാത്തതിനാലാണ് അവർ വകുപ്പ് മന്ത്രിയുടെ സഹായം തേടിയത്.

വർക്കല ബ്ലോക്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് സ്മിതാ സുന്ദരേശന്റെയും ജില്ലാ പഞ്ചായത്ത് മെമ്പർ ഗീതാ നസീറിന്റെയും അവസരോചിതമായ ഇടപെടലിലൂടെയാണ് സാമൂഹ്യനീതി വകുപ്പിൽനിന്ന് അൽ സുബ്ഹാനക്ക് ഉപകരണം ലഭ്യമായത്. ഉന്നത വിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി പ്രൊഫസർ ആർ. ബിന്ദുവിന്റെ ഓഫീസിൽ വച്ച് മന്ത്രി തന്നെ കഴിഞ്ഞ ദിവസം കുട്ടിക്ക് ഉപകരണം കൈമാറി. ഇതിലൂടെ കോക്ലിയർ ഇമ്പ്ലാന്റ് ചെയ്ത അൽസുബ്ഹാനക്ക് വീണ്ടും കേൾവി സാധ്യമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!