വർക്കല : ഡ്രൈഡേ ദിനത്തിൽ മദ്യവുമായി യുവാവ് പിടിയിൽ. വർക്കല ജവഹർപാർക്ക് ദേശത്തു പുതുവൽ വീട്ടിൽ ശശിയുടെ മകൻ ഇക്രു എന്നുവിളിക്കുന്ന മണികണ്ഠ(33)നെ പത്ത് ലിറ്റർ മദ്യവുമായി എക്‌സൈസ് അറസ്റ്റ് ചെയ്തു. മദ്യം വില്പന നടത്തിയ വകയിൽ കിട്ടിയ തുകയും കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയ്‌ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ സജീവ് കുമാറിനൊപ്പം, പ്രിവന്റീവ് ഓഫീസർമാരായ ഷംസുദീൻ, ബിജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രിൻസ്, ഷിജു, അരുൺ രാജ്, അനീഷ്, വനിതാ ഓഫീസർമാരായ ദീപ്തി, സ്മിത, സുചി എന്നിവർ പങ്കെടുത്തു.