Search
Close this search box.

അദ്ധ്യാപകർ തലമുറകൾക്ക് പ്രതീക്ഷകളുടെ വിളക്കുതെളിയിക്കുന്നു: രാധാകൃഷ്ണൻ കുന്നുംപുറം

eiE14LL32123

 

പുതിയതലമുറകളുടെ മനസ്സിൽ ഭാവികാലത്തെ കുറിച്ച് പ്രതീക്ഷകൾ വളർത്തിയെടുക്കാനുള്ള നിയോഗം ഏറ്റെടുത്തവരാണ് അദ്ധ്യാപക സമൂഹമെന്ന് കവി രാധാകൃഷ്ണൻ
കുന്നുംപുറംഅഭിപ്രായപ്പെട്ടു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം ഗൂഗിൾമീറ്റുവഴി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹത്തായ ജീവിതാശയങ്ങൾ അധ്യാപകരിൽ നിന്നുമാണ് തലമുറകൾക്ക് ലഭിക്കുന്നത്. അറിവും അനുഭവവും സമന്വയിക്കുന്ന ക്ലാസ് മുറികളാണ് മഹത് വ്യക്തികളെ സൃഷ്ടിച്ചത്.ഏത് ദുരിതകാലത്തും ഭാവിയുടെ മധുരപ്രതീക്ഷകൾ കൈമാറാൻ അദ്ധ്യാപകർ ശ്രമിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ആറ്റിങ്ങൽ എ.ഇ.ഒ വിജയകുമാരൻ നമ്പൂതിരി അധ്യക്ഷനായി. വിദ്യരംഗം ഉപജില്ല കോ-ഓഡിനേറ്റർ കെ.ദിനേശ്കുമാർ സ്വാഗതം പറഞ്ഞു.എച്ച്.എം.ഫോറം സെക്രട്ടറി അരുൺ എച്ച്., ബി.പി.സി.ഇൻചാർജ്ജ്ബിനു, ജില്ലാ കോ-ഓഡിനേറ്റർ
വി.ഹരികുമാർ എന്നിവർ സംസാരിച്ചു. ഉപജില്ലാ കൺവീനർ ഷിലു നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!