Search
Close this search box.

20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

eiFTZIS22315

 

വസ്തു കച്ചവടത്തിന് എന്ന വ്യാജേന വട്ടിയൂർക്കാവ് സ്വദേശി സുധീർ ജനാർദ്ദനനിൽ നിന്ന് എട്ടോളം പേർ അടങ്ങുന്ന സംഘം 20 ലക്ഷം രൂപ തട്ടിയെടുത്തകേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഉഴമലയ്ക്കൽ കുളപ്പട ശ്രുതി ഭവനിൽ ശ്രീലാലാണ് (24) അറസ്റ്റിലായത്. രണ്ടാഴ്ച മുൻപ് നെടുമങ്ങാട് വാളിക്കോട്ടുള്ള സ്ഥലം വില്പനയ്ക്കുണ്ടെന്ന വ്യാജേനയാണ് സുധീർ ജനാർദ്ദനനെയും ഇടനിലക്കാരനായ ഷിജു ഗോപനെയും ഉഴമലയ്ക്കൽ പുളിമൂട്ടിലുള്ള ഒരു വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്ന് ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ സംഘം 20 ലക്ഷം രൂപയും മറ്റ് രേഖകളും കവർന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ആര്യനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇതോടെ കേസിൽ ആകെ മൂന്നുപേർ പിടിയിലായി.കോഴിക്കോട് 40 ലക്ഷം വിലവരുന്ന മയക്കു മരുന്നുമായി മൂന്ന് പേർ പിടിയിൽ

മറ്റുപ്രതികളെ കുറിച്ച് അന്വേഷിച്ച് വരുന്നതായി ആര്യനാട് പൊലീസ് പറഞ്ഞു. കാട്ടാക്കട ഡിവൈ.എസ്.പി പ്രശാന്തിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജോസും എസ്.ഐ ശ്രീലാൽ ചന്ദ്രശേഖരനും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!