സഞ്ചാരികളെത്തി പാപനാശം ഉണർന്നു

eiZR7TR96748

 

തിരുവോണത്തിനും അവിട്ടം നാളായ ഞായറാഴ്ചയും വിനോദസഞ്ചാരികളെത്തി പാപനാശ തീരം ഉണർന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന വർക്കല പാപനാശം ഇതോടെ ചെറുകിട കച്ചവടങ്ങളും വഴിവാണിഭക്കാരുമെത്തി തീരത്തിന്‌ പുതുജീവനേകി. കച്ചവടക്കാർക്ക് സഞ്ചാരികളുടെ വരവ് ആശ്വാസമായി.
കുട്ടികളുമായെത്തിയ കുടുംബങ്ങളും സുഹൃത്തുക്കളും തീരത്ത് സന്തോഷം പങ്കിട്ടു ഒത്തുചേർന്നു. വർക്കല ക്ലിഫിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പോലീസ് കൃത്യമായ നിരീക്ഷണം ഏർപ്പെടുത്തി. ഒരുപാട് ആളുകൾ എത്തിയെങ്കിലും മാസ്ക് ധരിച്ചും സാമൂഹിക അകലവും പാലിക്കുന്നുണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!