വിദ്യാഭ്യാസം അറിവിന്റെ വഴികകൾ തുറന്നിടുകയാണെന്നും വിദ്യാർത്ഥികൾ അവസരങ്ങളെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും വി.ശശി എം.എൽ.എ അഭിപ്രായപ്പെട്ടു.കിഴുവിലം, ചുമടുതാങ്ങി പൗരസമിതി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ പ്രതിസന്ധികളെ മറികടക്കാൻ വിദ്യാർത്ഥി സമൂഹം പഠനത്തെ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
ചടങ്ങിൽ വി.ശ്രീകുമാർ അധ്യക്ഷനായി.ഡോക്ടർ സൈനുദ്ദീൻ, കവി രാധാകൃഷ്ണൻ കുന്നുംപുറം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പവനചന്ദ്രൻ, ആർ.രജിത എന്നിവർ സംസാരിച്ചു. എൻ.എസ്.പ്രകാശ് സ്വാഗതവും ചന്ദ്രമോഹൻ നന്ദിയും പറഞ്ഞു. സിനി.സി.മോഹൻ ഈശ്വര പ്രാർത്ഥന നടത്തി. എസ്.എസ്.എൽ.സി. പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും ഉപഹാരങ്ങളും നൽകി.