മലയിൻകീഴ്: മദ്യ ലഹരിയിൽ രോഗി ഡ്രൈവറുടെ കഴുത്തിൽ പിടിച്ചുതിരിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട ആംബുലൻസ് ആറടി താഴ്ചയിലേക്ക് മറിഞ്ഞ സംഭവത്തിൽ പ്രതി താന്നിവിള സ്വദേശി കണ്ണനെ (24) മാറനല്ലൂർ പൊലീസ് പിടികൂടി. ഞായറാഴ്ച രാത്രി 9.30ന് ചീനിവിള റോഡിലായിരുന്നു സംഭവം. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ ഇന്നലെ മാറനല്ലൂർ പൊലീസാണ് പിടികൂടിയത്. സ്വകാര്യ ആംബുലൻസ് ഉടമ നൽകിയ പരാതിയിൽ മാറനല്ലൂർ പൊലീസ് കേസെടുത്തിരുന്നു.