കടയ്ക്കാവൂർ: സ്കൂട്ടറിൽ യാത്ര ചെയ്ത യുവതിക്ക് നേരെ അതിക്രമം നടത്തിയ നിരവധി കേസുകളിലെ പ്രതിയെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ശാർക്കര, പൂത്തുറ, അഞ്ചുകടവ് പാലത്തിന് സമീപം ദിനീഷ് ഭവനിൽ ദിനേശിനെ( 26)യാണ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 23 ന് തീയതി രാത്രി എട്ടു മുപ്പതിന് കടയ്ക്കാവൂരിലേക്കുള്ള വീട്ടിലേക്ക് ഭർത്താവിനോടൊപ്പം സഞ്ചരിച്ചു വന്ന യുവതിയെ ബൈക്കിൽ പിന്തുടർന്ന് ക്ഷേത്രത്തിനു സമീപം വെച്ച് യുവതിയെ അശ്ലീലം പറയുകയും കടന്നുപിടിക്കുകയും അതിക്രമം കാട്ടുകയും ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് കടയ്ക്കാവൂർ, അഞ്ചുതെങ്ങ്,ചിറയിൻകീഴ്, ആറ്റിങ്ങൽ തുടങ്ങിയ സ്റ്റേഷനുകളിൽ അടിപിടി കേസ്,കഞ്ചാവ് കേസ് എന്നിവ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
കടയ്ക്കാവൂർ എസ്എച്ച്ഒ അജേഷിൻറെ നേതൃത്വത്തിൽ എസ്ഐമാരായ നസീറുദ്ദീൻ, മാഹിൻ, മനോഹർ, എഎസ്ഐമാരായ രാജീവ്,ശ്രീകുമാർ, സീനിയർ സിവിൽ പോലീസുകാരായ ജ്യോതിഷ്,ബാലു, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു