കിളിമാനൂർ : പ്ലസ് വൺ ഏകജാലക പ്രവേശനം സുഗമമാക്കുന്നതിനായി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ എസ് ടി എ ) കിളിമാനൂർ ഉപജില്ല കമ്മിറ്റി 30 ഹെൽപ് ഡസ്ക് കേന്ദ്രങ്ങൾ ആരംഭിച്ചു. ഉപജില്ലാ തല ഉദ്ഘടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷണൻ കൊടുവഴന്നൂർ സ്കൂൾ കേന്ദ്രത്തിൽ നിർവ്വഹിച്ചു.
പ്രാദേശിക കേന്ദ്രങ്ങളിലും സ്കൂളുകളിലും പ്രവർത്തിക്കുന്ന ഹെൽപ് ഡസ്കുകളിൽ നിന്ന് ഓൺ ലൈൻ പ്രവേശന അപേക്ഷസമർപ്പിക്കൽ, സംശയ നിവാരണം, തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്. എസ് എസ് എൽ സി , പ്ലസ് ടു പരീഷാ വിജയികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് നൽകിയതിനു പുറമെയാണ് ഏകജാലക ഹെൽപ് ഡെസ്ക്ക് പ്രവർത്തനം .കെഎസ്ടിഎ ജില്ല വൈസ് പ്രസിഡന്റ് എസ് ജവാദ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സാബു വി ആർ, കെ വി വേണുഗോപാൽ, എം എസ് ശശികല, ജില്ലാ കമ്മിറ്റി അംഗം ആർ കെ ദിലീപ്കുമാർ ,ഉപജില്ലാ സെക്രട്ടറി എസ് സുരേഷ് കുമാർ,ജോ. സെക്രട്ടറി കെ നവാസ്,ഉപജില്ലാ വൈസ് പ്രസിഡന്റ് അനുപ് വി നായർ, ഡോ.ബിനു ബി എസ്,അധ്യാപകർ രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.