കിളിമാനൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മത്സ്യക്കച്ചവടക്കാരൻ പോലീസ് പിടിയിൽ. പാങ്ങോട്, ഭരതന്നൂർ പുളിക്കരക്കുന്ന് ലിൻഷാദ് മൻസിലിൽ ഷൈലാജ്(37) ആണ് അറസ്റ്റിലായത്.
കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 08.08.2021 നാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചതിനെ തുടർന്ന് അവർ കിളിമാനൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു . തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് തിരുവനന്തപുരം റൂറൽ എസ്പി. കെ .മധുവിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി ഡി.എസ് സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.സനൂജ് , സബ് ഇൻസ്പെക്ടർമാരായ എം എസ് സത്യദാസ് , ജി .സുനിൽകുമാർ , രാജേന്ദ്രൻ , സി . മോഹനൻ നായർ , എസ്. സി. പി. ഒ ഷംനാദ് , സിപിഒമാരായ കിരൺ , ഗായത്രി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .