Search
Close this search box.

പ്രതിസന്ധികളെ യുവജനത അനുഭവ പാഠങ്ങളാക്കണം: രാധാകൃഷ്ണൻ കുന്നുംപുറം

eiJNBRL78799

 

പ്രതികൂല സാഹചര്യങ്ങളിനിന്നും എന്തെങ്കിലുംഒരു പുതിയ ജീവിതപാഠം പകർന്നുകിട്ടുമെന്ന് കവി രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു.
സംസ്ഥാനാടിസ്ഥാനത്തിൽ വിദ്യാർഥികളുടെയും യുവാക്കളുടെയും സാമൂഹിക പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്റ്റുഡന്റസ് എംപവർമെന്റ് &ഡവലപ്മെന്റ് ക്ലസ്റ്റർ (SEDC) വെർച്വലായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലോകത്തെ കീഴ്മേൽ മറിയിച്ച ഈ രോഗകാലം കടന്ന് ലോകം പുതിയ വഴികളിൽ സഞ്ചരിക്കും. ആ പുതിയ ലോക ക്രമത്തെ മുന്നോട്ടു നയിക്കുന്നതിൽ യുവജനത വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയുടെ സംസ്ഥാന ഡയറക്ടർ എ.അൻവർഷാ അധ്യക്ഷനായി, ട്രൈയിനറും മികച്ച സംരംഭകനുമായ ജോചാബരൻ ജിജോ,അമൽരാജ്, അൽമാസ് മുഹമ്മദ്‌, അഭിനയ, രാധിക ,അനസ് ജൗഹരി, ശില്പ, ഫെർബിൻ എന്നിവർസംസാരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള വിദ്യാർത്ഥി, യുവജന പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!