ആറ്റിങ്ങലിൽ ചിത്രീകരിച്ച ‘അഷ്ടമി രോഹിണി നാളിൽ’ കൃഷ്ണ ഭക്തി ഗാനം ശ്രദ്ധേയമാകുന്നു

eiI79MR48583

 

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ ചിത്രീകരിച്ച ‘അഷ്ടമി രോഹിണി നാളിൽ’ കൃഷ്ണ ഭക്തി ഗാനം യൂട്യൂബിൽ ശ്രദ്ധേയമാകുന്നു. ആറ്റിങ്ങൽ ചെമ്പൂര് സ്വദേശിനി ശ്രീമുരളികയുടെ കഥയിൽ വിനീഷ് അലിയാട് സംവിധാനം ചെയ്ത് ആകാശ് മുരളീധരൻ നിർമിച്ച ദൃശ്യ സംഗീത വിരുന്നിൽ ലാലു വെഞ്ഞാറമൂട് സംഗീതം നൽകി പാടിയിരിക്കുന്നു. ഷിനു കണ്ണൻ വെഞ്ഞാറമൂടാണ് ഗാനം രചിച്ചത്.

ആറ്റിങ്ങൽ സ്വദേശികളായ നക്ഷത്ര. ആർ. എസ്, ആഷിക്ക് കൃഷ്ണ. ആർ,വെഞ്ഞാറമൂട് സ്വദേശി ലാലു എന്നിവർ അഭിനയിച്ചിട്ടുണ്ട്. ആറ്റിങ്ങൽ ആവണി പുരം ശ്രീ മഹാ വിഷ്ണു സ്വാമി ക്ഷേത്രം , തിരുആറാട്ട് കാവ് ദേവി ക്ഷേത്രം, വെഞ്ഞാറമൂട് മാടൻ കാവ്, എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!