കള്ളനാക്കി പരസ്യവിചാരണ നടത്തിയ സംഭവം : പോലീസ് ഉദ്യോഗസ്ഥയെ കൊല്ലം സിറ്റിയിലേയ്ക്ക് മാറ്റി

eiNAEJK47619

 

മോഷണക്കുറ്റം ആരോപിച്ച് ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്ത സംഭവത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പിങ്ക് പോലീസ് പട്രോളില്‍ നിന്ന് മാറ്റി. കൊല്ലം സിറ്റിയിലാണ് നിയമനം നൽകിയത്. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്‍റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
രജിത എന്ന പോലീസ് ഉദ്യോഗസ്ഥ 15 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പിങ്ക് പോലീസ് പരസ്യ വിചാരണ നടത്തിയ ജയചന്ദ്രൻ സത്യസന്ധതയ്ക്ക് സമ്മാനം നേടിയയാൾ….. വീഡിയോ കാണാം

സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റം ആരോപിക്കപ്പെട്ട വ്യക്തി തെറ്റ് ചെയ്തില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ അദ്ദേഹത്തോട് ക്ഷമ ചോദിക്കണമായിരുന്നുവെന്നും അത് സംഭവിച്ചില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

പിങ്ക് പോലീസ് പരസ്യ വിചാരണ നടത്തിയ ജയചന്ദ്രൻ സത്യസന്ധതയ്ക്ക് സമ്മാനം നേടിയയാൾ….. വീഡിയോ കാണാം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!