വാമനപുരം എക്സൈസ് 100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി

eiKOFL72073

 

.വാമനപുരം എക്സെസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. വാമനപുരം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ഡി. പ്രസാദിന്റെ നേതൃത്വത്തിൽ പാങ്ങോട്, ഭരതന്നൂർ, മൈലമൂട്, ഉണ്ണിപ്പാറ, കാഞ്ചിനട, വാഴവിളക്കാല എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് വാഴവിളക്കാല ചരുവിള പുത്തൻവീട്ടിൽ സൂക്ഷിച്ചിരുന്ന കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്. ഷാൻ എന്ന് വിളിക്കുന്ന ഷാനവാസിന്റെ പേരിൽ അബ്കാരി കേസെടുത്തു. പ്രിവന്റീവ് ഓഫീസർ എൻ.ആർ. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സ്നേഹേഷ്, അൻസർ, മഞ്ജുഷ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!