Search
Close this search box.

അണ്ടൂർകോണത്ത് വാടക വീട്ടിൽ നിന്ന് കള്ളനോട്ട് കണ്ടെടുത്തു

eiPM5A154713

 

അണ്ടൂർകോണം: അണ്ടൂർകോണത്ത് നിന്ന് കെട്ടു കണക്കിന് കള്ളനോട്ട് പോലീസ് പിടികൂടി. അണ്ടൂർകോണം പോസ്റ്റാഫീസ് റോഡിൽ വാടക വീട്ടിൽ നിന്നാണ് കള്ളനോട്ട് കണ്ടെടുത്തത്. ഫോർട്ട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടാൻ എത്തിയപ്പോഴാണ് പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് കള്ളനോട്ട് കണ്ടെത്തിയത്. ഫോർട്ട് സി ഐ രാഗേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഫോർട്ട് പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ട്‌. നോട്ട് ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും പണം വാങ്ങിയതിന് ശേഷം മുന്നിലും പുറകിലും യഥാർഥ നോട്ട് വച്ചതിന് ശേഷം ഇടയ്ക്ക് കള്ളനോട്ട് വച്ച് പായ്ക്ക് ചെയ്ത് കൊടുക്കുന്നതാണ് ഇവരുടെ രീതി. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിലാണ് പ്രതികളുടെ യാത്ര. 2020ൽ ഫോർട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ പിടികൂടാനെത്തിയപ്പോഴാണ് നോട്ടുകെട്ടുകൾ പോലീസ് കണ്ടെടുത്തത്. ഷൂട്ടിംഗിനായി ഉപയോഗിക്കുന്ന നോട്ടുകളാണ് കണ്ടെടുത്തത്. നോട്ടടിക്കാനായി ഉപയോഗിക്കുന്ന പ്രിന്റിംഗ് മെഷീനും ,വാഹനങ്ങളുടെ നമ്പർ വ്യാജ പ്ലേറ്റും പോലീസ് കണ്ടെടുത്തു.

പിങ്ക് പോലീസ് പരസ്യ വിചാരണ നടത്തിയ ജയചന്ദ്രൻ സത്യസന്ധതയ്ക്ക് സമ്മാനം നേടിയയാൾ….. വീഡിയോ കാണാം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!