കഠിനംകുളം സ്വദേശിയെ ലഹരി വസ്തുക്കളുമായി എക്സൈസ് പിടികൂടി

eiJ5P5N51632

 

കഠിനംകുളം സ്വദേശിയെ ലഹരി വസ്തുക്കളുമായി എക്സൈസ് പിടികൂടി.കഠിനംകുളം ശാന്തിപുരം സ്വദേശി നിരഞ്ജനെയാണ് പിടികൂടിയത്. തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അനിൽകുമാർ സികെയും സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ
ശാന്തിപുരം ഭാഗത്ത് വച്ച് KL-22-N-9172 നമ്പർ ഹോണ്ട ഡിയോ സ്കൂട്ടറിൽ കടത്തിക്കൊണ്ട് പോയ 2.26 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവും
തൊണ്ടി മണിയായി 3400/- രൂപയും കണ്ടെടുത്തു. പരിശോധനയിൽ പിഒമാരായ ദിലീപ് കുമാർ, അരവിന്ദ്, സിഇഒമാരായ കൃഷ്ണ പ്രസാദ്, പ്രവീൺ കുമാർ, ആരോമൽ രാജൻ, നന്ദകുമാർ, അനന്ദു, അഭിജിത്, ഡ്രൈവർ ഷെറിൻ എന്നിവർ ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!