മജ്‌ലിസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവും നിരവധി കുടുംബങ്ങൾക്ക് ഓണക്കിറ്റും നൽകി

ei5A9IG39503

 

കല്ലമ്പലം : മജ്‌ലിസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവും 25ഓളം കുടുംബങ്ങൾക്ക് ഓണക്കിറ്റും നൽകി.
പാവല്ല , പുതുശ്ശേരിമുക്ക് , ഇടവൂർക്കോണം , കല്ലമ്പലം , വണ്ടിത്തടം , മടന്തപ്പച്ച , തലവിള , പുലിക്കുഴി , കാട്ടുചന്ത എതുക്കാട് , ഈരാണി , വട്ടക്കൈത , ആണ്ടിക്കോണം , തോട്ടയ്ക്കാട് , പന്തുവിള , കൊട്ടളക്കുന്ന് എന്നിവിടങ്ങളിലുള്ള 70ൽ പരം വിദ്യാർത്ഥികൾക്കാണ് വീടുകളിലെത്തി മൊമന്റൊയും സിർട്ടിഫിക്കറ്റും നൽകിയത്. കൂടാതെ അർഹരായ 25ഓളം കുടുംബങ്ങൾക്ക് ഓണക്കിറ്റും എത്തിച്ചു നൽകി. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ എ സൈഫുദീൻ, ജനറൽ സെക്രട്ടറി എ നവാസ്, ട്രഷറർ സുനിലിന്റെയും നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് ആദരവും ഓണക്കിറ്റും വീടുകളിൽ എത്തിച്ചു നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!