അഭിരാമിക്ക് ഇളമ്പ റൂറൽ കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ സ്നേഹാദരം

eiOHGO26866

 

ആറ്റിങ്ങൽ: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി നാടിന് അഭിമാനമായി മാറിയ അഭിരാമിക്ക് ഇളമ്പ റൂറൽ കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ സ്നേഹാദരം. സൊസൈറ്റിക്ക് വേണ്ടി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് അനുമോദിച്ചത്. സൊസൈറ്റിയുടെ ഉപഹാരം സമ്മാനിക്കുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫ്, ഇളമ്പ ഉണ്ണികൃഷ്ണൻ, ഇളമ്പ റൂറൽ കോ ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡൻ്റ് എ.സബീല, സെക്രട്ടറി മഞ്ജു.എസ്, ബോർഡ് മെമ്പർ വിജയകുമാരി എന്നിവർ പങ്കെടുത്തു.
പീരിയോടിക് ടേബിളിലെ 118 മൂലകങ്ങൾ 36 സെക്കന്റിൽ അവതരിപ്പിച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. പ്രദേശത്ത് വിവിധ മേഖലകളിൽ മികവ് പുലർത്തുന്നവരെ ഇളമ്പ റൂറൽ കോ ഓപ്പറേറ്റിവ് സൊസൈറ്റി പ്രോത്സാഹനം നൽകുന്നതിൻ്റെ ഭാഗമായി അനുമോദിക്കുകയും പുതിയ മുന്നേറ്റങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്യുന്നുണ്ട്. ഇതിൻ്റെ ഭാഗമായാണ് അഭിരാമിക്ക് അനുമോദനം നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!