Search
Close this search box.

കിളിമാനൂർ കാരേറ്റ് ഒരു കാർ ലോറിയിലേക്ക് ചെന്നിടിച്ചു, ലോറി രണ്ടു കാറുകളിൽ ഇടിച്ചു

eiAY3Y511787

 

കിളിമാനൂർ : സംസ്ഥാന പാതയിൽ കിളിമാനൂർ കാരേറ്റ് ഇരുമ്പ് കമ്പി കയറ്റിവന്ന ലോറിയും കാറുകളും ഇടിച്ച് അപകടം. ഇന്ന് വൈകുന്നേരമാണ് സംഭവം. തിരുവനന്തപുരം ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക്‌ പോയ കാർ കിളിമാനൂർ ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ ഇരുമ്പ് കമ്പി കയറ്റി വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. തുടർന്നു നിയന്ത്രണം വിട്ട ലോറി എതിർ ദിശയിൽ വന്ന ഒരു കാറിലും റോഡ് വശത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിൻഭാഗത്തും ഇടിച്ചു. പിൻഭാഗത്ത് ഇടികിട്ടിയ കാർ സമീപത്ത് അടച്ചിട്ടിരുന്ന കടയിലേക്ക് ഇടിച്ചുകയറി. മാത്രമല്ല, ലോറിയിൽ ഉണ്ടായിരുന്ന ഇരുമ്പ് കമ്പികൾ റോഡിലേക്ക് വീഴുകയും ചെയ്തു. 3 കാറുകളാണ് അപകടത്തിൽപെട്ടത്. ലോറിയിലേക്ക് ചെന്ന് ഇടിച്ച കാറിൽ ഉണ്ടായിരുന്ന 2 പേർക്കും മറ്റൊരു കാറിലെ ഒരാൾക്കും പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കിളിമാനൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

അപകടത്തിന്റെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!