Search
Close this search box.

ഓട്ടോയിൽ സഞ്ചരിച്ച് മദ്യവിൽപ്പന ;രണ്ടുപേരെ നെടുമങ്ങാട് എക്സൈസ് അറസ്റ്റ് ചെയ്തു..

ei8SNJ34309

 

നെടുമങ്ങാട് : എക്സൈസ് ഡ്രൈഡേ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് റെയിഞ്ച് ഇൻസ്‌പെക്ടർ ജി.എ ശങ്കറും പാർട്ടിയും ചേർന്ന് നെടുമങ്ങാട് ടൗണിലും മഞ്ച, അഴിക്കോട് പ്രദേശങ്ങളിലും നടത്തിയ വ്യാപക പരിശോധനയുടെ ഭാഗമായി നെടുമങ്ങാടിന് സമീപം പുളിഞ്ചിയിൽ വച്ച് വിൽപ്പന നടത്തുന്നതിനായി KL.21 K 2096 നമ്പർ ഓട്ടോയിൽ കടത്തികൊണ്ടുവന്ന 22 ലിറ്റർ (500ml×44) ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു.

ഓട്ടോയിൽ കറങ്ങി മദ്യവിൽപ്പന നടത്തിവന്ന പുളിഞ്ചി പണയിൽ വീട്ടിൽ അൻഷാദ്, മഞ്ച തടത്തരികത്ത് വീട്ടിൽ നിലവിൽ പുലിക്കുഴി താമസക്കാരനായ റിയാസിനെയും അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രിവന്റീവ് ഓഫീസർമാരായ കെ. ബിജുകുമാർ, പിഒ (ജി ) ബിജു, സിഇഒ മാരായ കിരൺ, പ്രശാന്ത്, സജിത്ത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!