Search
Close this search box.

അപകടത്തിൽപെട്ട ബൈക്കിൽ നിന്ന് രണ്ടരക്കിലോ കഞ്ചാവ് പിടിച്ചെടുത്തു

eiEJWZE55754

 

മാറനല്ലൂർ: അപകടത്തിൽപെട്ട ബൈക്കിൽ നിന്ന് രണ്ടരക്കിലോ കഞ്ചാവ് പിടിച്ചെടുത്തു. ബാലരാമപുരം പള്ളിനട അമ്പലത്തിൻവിള വീട്ടിൽ നിഷാന്തിനെ(21)യാണ് മാറനല്ലൂർ പോലീസ് അറസ്റ്റു ചെയ്തത്. അണപ്പാട്- ചീനിവിള റോഡിലൂടെ ചൊവ്വാഴ്ച രാത്രി മദ്യ ലഹരിയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ ഇടിച്ച് മറിഞ്ഞു.റോഡിൽ തെറിച്ചുവീണ് പരിക്കേറ്റ നിഷാന്തിനെ സമീപവാസികളെത്തി രക്ഷാപ്രവർത്തനം നടത്തി. ഇതിനിടെ ബൈക്കിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു.നാട്ടുകാർ നൽകിയ വിവരത്തെ ത്തുടർന്ന് മാറനല്ലൂർ പോലീസ് സ്ഥലത്തെത്തി നിഷാന്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അരുവിക്കരയിൽ നിന്ന് മാസങ്ങൾക്കു മുമ്പ് അഞ്ചുകിലോ കഞ്ചാവ് പിടികൂടിയ കേസിൽ നിഷാന്ത് പ്രതിയാണെന്ന് മാറനല്ലൂർ പോലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!