മുരുക്കുംപുഴയിൽ വീടുകയറി അക്രമം

eiP4PZC49433

 

മംഗലപുരം: മുരുക്കുംപുഴയിൽ വീടുകയറി അക്രമം. മുരുക്കുംപുഴ ആറാട്ടുമുക്കിനു സമീപം പൗർണമിയിൽ ഷൈലജയുടെ വീടിനു നേരേയാണ് ആക്രമണം നടന്നത്. വീട്ടിൽ അതിക്രമിച്ചു കയറി കാർ അടിച്ചുതകർത്തു.ഷൈലജയുടെ ഭർത്താവ് വിദേശത്താണ്. ഷൈലജയോടൊപ്പം വിദ്യാർഥികളായ മകനും മകളുമാണ് താമസിക്കുന്നത്. സംഭവത്തിൽ മുരുക്കുംപുഴ സ്വദേശി അനുമോഹനെ (24) മംഗലപുരം പോലീസ് അറസ്റ്റു ചെയ്തു റിമാൻഡ് ചെയ്തു. മറ്റൊരു പ്രതി ഒളിവിലാണെന്നാണ് സൂചന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!