ആറ്റിങ്ങലിൽ സി.ഐ.റ്റി.യു, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ വിദ്യാലയം ശുചീകരിച്ചു

eiS7O0N79932

 

ആറ്റിങ്ങൽ: പൊതു വിദ്യാലയങ്ങളെ പരീക്ഷക്ക് സജ്ജമാക്കാനായാണ് സി.ഐ.റ്റി.യു, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് റൂമുകളും പരിസരവും വൃത്തിയാക്കിയത്. ഇന്ന് രാവിലെ 8 മണി മുതൽ സംഘടനയിലെ വനിതകൾ ഉൾപ്പടെയുള്ള പ്രവർത്തകർ സ്കൂളിലെത്തിയിരുന്നു. തുടർന്ന് നടത്തിയ പ്രവർത്തനങ്ങളിൽ 35 ക്ലാസ് മുറികൾ ശുചീകരിച്ച് അണുവിമുക്തമാക്കാൻ സാധിച്ചു. പ്രതിസന്ധി ഘട്ടത്തിലും കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടാതിരിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന ഇത്തരം നിലപാടുകളിൽ ഇടതുപക്ഷവും പോഷക സംഘടനകളും സജീവമായി സഹകരിക്കുമെന്നും നേതാക്കൾ അറിയിച്ചു.

നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, മുൻ ചെയർമാൻ എം.പ്രദീപ്, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ എം.മുരളി, ആർ.എസ്.അനൂപ്, ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ചന്ദ്രബോസ്, സി.ഐ.റ്റി.യു ഏരിയ കോഡിനേറ്റർ റ്റി.ദിലീപ് കുമാർ, ഡി.വൈ.എഫ്.ഐ ഈസ്റ്റ് മേഖലാ സെക്രട്ടറി ഇ.അനസ്, പ്രസിഡന്റ് അഖിൽ, കാർത്തിക, സി.ഐ.റ്റി.യു അവനവഞ്ചേരി കിഴക്ക് യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ ശുചീകരണ സംഘത്തിന് നേതൃത്വം വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!