പഴയകുന്നുമ്മേൽ : പഴയകുന്നുമ്മേൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അജയിനെ വധിക്കാൻ ശ്രമിച്ചെന്ന് പരാതി. അജയിന്റെ സുഹൃത്തുക്കൾ ഓടി എത്തിയാണ് അജയിനെ രക്ഷിച്ചത്.
എ.ഐ.വൈ.എഫ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ആരോപണം. സംസാരിക്കാൻ എന്ന വ്യാജേന അജയിനെ വിളിച്ചു വരുത്തി ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നത്രെ. കഴിഞ്ഞ കുറേ ദിവസങ്ങളായി എ.ഐ.എഫിൽ നിന്നും നിരവധി പ്രവർത്തകർ അജയുടെ കീഴിൽ യൂത്ത് കോൺഗ്രസ്സിൽ അംഗത്വം എടുത്തിരുന്നത്രെ. കിളിമാനൂർ പോലീസിൽ പരാതി നൽകി.