Search
Close this search box.

2 വർഷമായി ഇലക്ട്രിക് പോസ്റ്റ്‌ അപകടരമായി ചാഞ്ഞു നിൽക്കുന്നു

ei7AOMU45045

 

നാവായിക്കുളം : മടവൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഞാറയിൽകോണം സ്കൂളിനടുത്ത് ചെങ്കോട്ടുകോണം ഏലായിലാണ് 2 വർഷമായി ഇലക്ട്രിക് പോസ്റ്റ്‌ അപകടരമായി ചാഞ്ഞു നിൽക്കുന്നത്. 11കെവി ലൈൻ പോയിരുന്ന കമ്പികളുൾപ്പെടുന്ന തൂണുകളാണ് അപകടകരമായി തുടരുന്നത്. പുതിയ സ്ഥലത്ത് വൈദ്യുത തൂണുകൾ സ്ഥാപിച്ച് കണക്ഷൻ നിലനിർത്തുന്നുണ്ടെങ്കിലും അന്ന് ഒഴിവാക്കിയ തൂണുകളും കമ്പികളും അവിടെ തന്നെയുണ്ട്. വൈദ്യുതി ഇല്ലെങ്കിലും ചാഞ്ഞു നിൽക്കുന്ന തൂണുകൾ വലിയ അപകടം ഉണ്ടാക്കാൻ സാധ്യതയുണ്ട്. ആളുകൾ ഇതുവഴി കടന്നുപോകുമ്പോൾ കാറ്റ് വീശിയാൽ ജീവൻ കയ്യിൽ പിടിച്ചാണ് ഓടുന്നത്. ഇലക്ട്രിസിറ്റി ഓഫിസിൽ അറിയിച്ചെങ്കിലും രണ്ടു വർഷമായിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് ജനങ്ങളുടെ ആക്ഷേപം. ഒരുപക്ഷേ ഈ തൂണുകൾ മറ്റു പല സ്ഥലങ്ങളിലും ഉപയോഗിക്കാം എന്നിരിക്കെ ഇവിടെ തന്നെ ഇട്ട് പാഴാക്കി കളയുകയാണെന്ന് നാട്ടുകാർ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!