Search
Close this search box.

മണിത്താളം: കലാഭവൻമണിയുടെ പാട്ടുകളുടെ അതിജീവനമൊഴി- ബിന്ദു കമലൻ

ei6FKM240893

 

ബിന്ദു കമലൻ 🖋️

എന്റെ നാട്ടുകാരനും സഹോദരസ്ഥാനീയനുമായ അനിൽസൂര്യ ഇക്കഴിഞ്ഞ ഓണത്തിന് എനിക്ക് സമ്മാനിച്ചത് അദ്ദേഹത്തിന്റെ സുഹൃത്തും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം രചിച്ച മണിത്താളം എന്ന പുസ്തകമാണ്. പുസ്തക വായനയിലേക്ക് കടന്നു ചെല്ലവേ മലയാളത്തിലെനാടൻപാട്ടിന്റെ രാജകുമാരനെ ചരിത്രത്തിന്റെ ഏടുകളിലേക്ക് അക്ഷരാർച്ചനയേകാനുള്ള നിയോഗം ഏറ്റെടുത്തതിൽ എഴുത്തുകാരനോട് ആദരവു തോന്നി.
അതിനാൽലാണ് മണിത്താളത്തിന് ഈ ഒരു മറുകുറിപ്പ്

കാലവും ദേശവും കടന്ന് യാത്ര തുടരുന്ന വായ്ത്താരികളെ ,നാടോടി കലകളെ, ഫോക്‌ലോർ എന്ന പദത്തെ ,അപഗ്രഥിച്ച് അതിന്റെ നീരുറവും, നേരറിവും എഴുത്തുകാരൻ കണ്ടെത്തുന്നുണ്ട് ഈ പുസ്തകത്തിൽ. ആദിമ മനുഷ്യരുടെ കാർഷിക സംബന്ധമായ ചരിത്രപഠനത്തിൽ താളാത്മക ശബ്ദങ്ങളായ നാടൻപാട്ടുകളുടെ കലവറ തീർത്ത പ്രപഞ്ചത്തെയും വായന നമുക്ക് സമ്മാനിക്കുന്നു. അടിമകളായവരുടെ അവഗണനയുടെ ആത്മക്ഷോഭങ്ങളെ നാടൻ പാട്ടുകളിലൂടെ അതിജീവനത്തിന്റെ തിരിതെളിച്ച് മുൻതലമുറയുടെ വായ്ത്താരികൾ വരേണ്യവർഗ്ഗത്തിന് മുന്നിൽ ജനകീയമാക്കിയ കലാഭവൻ മണിയിലൂടെ മാറ്റിനിർത്തപ്പെട്ടവന്റെ ശബ്ദം ഉണർത്തുന്ന ചരിത്രവഴികൾ ” മണിത്താളം “അടയാളപ്പെടുത്തുന്നു. നാടൻപാട്ട് എന്ന പൈതൃകസ്വത്ത് അവഗണന ഏറ്റു വാങ്ങിയ അടിയാളൻമാരായ ഗ്രാമീണ കാർഷിക ജനതയുടെതാണെന്ന് മണിത്താളത്തിൽ എഴുത്തുകാരൻ സാക്ഷ്യപ്പെടുത്തുമ്പോൾ മണ്മറഞ്ഞു പോകരുതാത്ത ഒരു സത്യത്തിന്റെ അടയാളപ്പെടുത്തലിന്റെ ദൗത്യമാണ് കലാഭവൻ മണി എന്ന കലാകാരനിലൂടെ എഴുത്തുകാരൻ അടിവരയിടുന്നത്. മലയാളികളുടെ ഇടയിൽ നാടൻപാട്ടുകളുടെ ചേതനയും , ഓജസ്സും കലാഭവൻമണി എന്ന കലാകാരനിലൂടെയാണ് സ്വാധീനം ചെലുത്തിയത് എന്ന് പരമമായ സത്യത്തിന്റെ ആവിഷ്കാരവും ,പാട്ടുകളുടെ വിവിധ തലങ്ങളും, അക്കാദമിക് വശങ്ങളുടെയും സംഗ്രഹം മണിത്താളത്തിൽ എഴുത്തുകാരനായ രാധാകൃഷ്ണൻ കുന്നുംപുറം പ്രതിപാദിക്കുന്നു. കീഴാള വർഗ്ഗത്തിൽ നിന്ന് ഒരു കലാകാരൻ തന്റെ മുൻതലമുറയുടെ ഗ്രാമീണ കാർഷിക സംസ്കാരത്തെ നാടൻപാട്ടിലൂടെ പുതിയ തലമുറകൾക്ക് പകർന്നും പ്രചോദനമേകിയും വളരെ വലിയൊരു പങ്ക് വഹിച്ചതിന്റെ ചരിത്ര സത്യത്തെ ഓർമ്മപ്പെടുത്തുന്നു. അതോടൊപ്പം നവോത്ഥാന പാതയിലൂന്നി നിൽക്കുന്ന വേളയിലും പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥിതികളിലൂടെ സ്ത്രീകൾ രണ്ടാം തലങ്ങളിൽ തന്നെയാണ് എന്ന രീതിയിലാണ് മണിയുടെ നാടൻ പാട്ടുകളിലും സ്ത്രീകളുടെ കഥാപാത്രങ്ങളെന്ന സത്യവും എഴുത്തുകാരൻ എടുത്തു പറയുന്നുമുണ്ട്.

കീഴാളജനതയുടെ സംസ്കാരത്തിന്റെയും, നാടൻപാട്ടിന്റെ ഹൃദയസ്പന്ദനത്തിന്റെയും, കലാഭവൻമാണിയെന്ന കലാകാരനെയും സർവ്വോപരി ഒരു വംശത്തിന്റെ അതിജീവനത്തിന്റെയും സഞ്ചാരമാർഗ്ഗം രാധാകൃഷ്ണൻ എന്ന എഴുത്തുകാരന്റെ മണിത്താളം എന്ന പുസ്തകത്തിൽ എനിക്ക് അടുത്തറിയാൻ സാധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!